Thodupuzha

റൈഡ് ഫോര്‍ യൂണിറ്റി വാഹന പ്രചരണ ജാഥ 

തൊടുപുഴ: കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോടോ യാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകം മണ്ഡലം കമ്മിറ്റി നടത്തിയ റൈഡ് ഫോര്‍ യൂണിറ്റി വാഹന പ്രചരണ ജാഥ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഇടവെട്ടിയില്‍ നിന്നും ആരംഭിച്ച വാഹനയുടെ സമാപനം തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. അനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ പൂച്ചകുഴി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റ്റുബിന്‍ കൊടുമുള്ളി, യൂത്ത് കോണ്‍ഗ്രസ് ഇടവിട്ടി മണ്ഡലം പ്രസിഡന്റ് സലിം മുക്കില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുഭാഷ് എ.കെ, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അസ്ലം ഒലിക്കന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ലത്തീഫ് മുഹമ്മദ്, കെ.എം ഷാജഹാന്‍, നിസാര്‍ ഇടവെട്ടി, അല്‍ത്താഫ് സുധീര്‍, എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!