ChuttuvattomThodupuzha

പൊളിച്ചുകളഞ്ഞ മണപ്പാടി ചെക്ക്ഡാമിന് സമീപം അപകട സാധ്യത

മൂലമറ്റം: പൊളിച്ച് കളഞ്ഞ മണപ്പാടി ചെക്ക്ഡാമിന്റെയും മൂലമറ്റം വാഗമണ്‍ റോഡിന്റെയും സൈഡ് കോണ്‍ക്രീറ്റ് ചെയ്തെങ്കിലും സൈഡ് ഫില്ല് ചെയ്യാത്തതുകൊണ്ട് വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യത. മണപ്പാടി ചെക്ക്ഡാമില്‍ വെള്ളം നിറഞ്ഞ് മൂലമറ്റം വാഗമണ്‍ റോഡിന്റെ സൈസ് ഇടിയുകയും റോഡിലൂടെ വെള്ളം കയറി ഒഴുകുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ഗത്യന്തരമില്ലാതെ ചെക്ക് ഡാം പൊളിച്ച് കളയാന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. അവിടെയാണ് ഇപ്പോള്‍ റോഡിന് സംരക്ഷണ ഭിത്തിയായും റോഡിലേക്ക് വെള്ളം കയറാതെയും ഇരിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്തത്. ഇവിടെ കോണ്‍ക്രീറ്റിന്റെ അടിവശം കല്ലും മണ്ണും ഇട്ട് ഫില്ല് ചെയ്യേണ്ടതാണ്. അത് ചെയ്തിട്ടില്ല. വാഗമണ്ണില്‍ നിന്നും മറ്റും സ്വകാര്യ-കെ.എസ്.ആര്‍.റ്റിസി ബസുകളും വിനോദസഞ്ചാരികളുടെ ഉള്‍പ്പെടെ ഇടതടവില്ലാതെ വണ്ടി ഓടിക്കൊണ്ടിരിക്കുന്ന സ്ഥലമാണ്. പ്രത്യേകിച്ച് ഒരു വളവ് കൂടിയാണ് ഇവിടെ. ഇറക്കം ഇറങ്ങി വരുന്ന വണ്ടികള്‍ കുഴിയില്‍ ചാടാന്‍ സാധ്യതയുണ്ട്. അത് വലിയ ദുരന്തത്തിനിടയാകും. ഈ വളവില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാവുകയും ഒരു വീട് തകരുകയും ഒരു കുട്ടി മരിക്കുകയും ചെയ്തിട്ടുള്ളതാണ് . എന്നിട്ടും ബന്ധപ്പെട്ട അധികാരികള്‍ അതൊന്നും കണ്ടില്ലന്ന മട്ടിലാണ്. പണി തീര്‍ക്കാത്ത കോണ്‍ട്രാക്ടറുടെ ബില്ല് തടഞ്ഞ് വച്ച് പണ തീര്‍ക്കാന്‍ വേണ്ട നടപകള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

 

Related Articles

Back to top button
error: Content is protected !!