Thodupuzha

ഗതാഗത നിയന്ത്രണം

തൊടുപുഴ: റോഡ് നവീകരണം നടക്കുന്നതിനാല്‍ കാരിക്കോട്- തടിപ്പാലം- ശങ്കരപ്പിള്ളി റോഡില്‍ ഗതാഗത നിയന്ത്രണം. വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പ് നവീകരണ ജോലികള്‍ പുനഃരാരംഭിച്ചത്. തെക്കുഭാഗം ടൗണിന് സമീപം ടൈല്‍ പാകുന്ന ജോലിയാണ് പ്രധാനമായും നടക്കുന്നത്. ചിലയിടങ്ങളില്‍ വശം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിയും പൂര്‍ത്തിയാകാനുണ്ട്. 9 വരെ ഈ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടാകും. തൊടുപുഴയില്‍ നിന്ന് തെക്കുംഭാഗം- ആനക്കയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാഞ്ഞിരമറ്റം റോഡ് വഴിയും, അഞ്ചിരി-ആനക്കയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തെക്കുംഭാഗത്ത് നിന്നും കാഞ്ഞിരമറ്റം വഴി തിരിഞ്ഞുപോകണമെന്നും തൊടുപുഴയിലെ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!