Thodupuzha

റോഡ് നിര്‍മാണ  ഉദ്ഘാടനം നടത്തി

 

തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പി.എം.ജി.എസ്.വൈ ) സ്‌കീമില്‍പ്പെടുത്തി പണി തുടങ്ങുന്ന കൊല്ലംപറമ്പ്, തെങ്ങുംപ്പിള്ളി, കുണിഞ്ഞി, ശാന്തിഗിരി, കണ്ണാടിക്കണ്ടം റോഡിന്റെ നിര്‍മാണോദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഡീന്‍ കുര്യക്കോസ് എം.പി നിര്‍വഹിച്ചു. കൊല്ലംപറമ്പ് മുതല്‍ കണ്ണാടികണ്ടം വരെയുള്ള 7.2 കിലോമീറ്റര്‍ ദുരമുള്ള റോഡ് വീതികുട്ടി ടാര്‍ ചെയ്യുന്നതിന് 5 കോടി ആണ് അനുവദിച്ചിട്ടുള്ളത്. പുറപ്പുഴ പഞ്ചായത്തില്‍ ആദ്യമായാണ് ഒരു റോഡിനുവേണ്ടി ഇത്രയും തുക അനുവദിക്കുന്നത്. കുണിഞ്ഞി ഗ്രാമത്തിന്റെയും ശാന്തിഗിരി, കണ്ണാടിക്കണ്ടം ഭാഗത്തിന്റെയും മുഖഛായ മാറ്റമാണ് ഈ റോഡ് വികസനത്തിലൂടെ നടപ്പാക്കുന്നത്. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജോബി മാത്യു, മാര്‍ട്ടിന്‍ ജോസഫ്, വാര്‍ഡ് മെമ്പര്‍മാരായ സേതുരാജ്, മിനി ടോമി, സൗമ്യ ബില്‍ജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ സോമി വട്ടക്കാട്ട് (കോണ്‍ഗ്രസ്), റെനീഷ് മാത്യു (കേരള കോണ്‍ഗ്രസ്), പി.ജി പ്രസാദ് (സി.പി.ഐ), തോമസ് വെളിയത്തുമാലി (കേരള കോണ്‍ഗ്രസ്-എം), ജോബി പോളക്കുളം (ജനാധിപത്യ കേരള കോണ്‍ഗ്രസ്) തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!