Thodupuzha

കുമാരമംഗലത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു

കുമാരമംഗലം: കുമാരമംഗലം പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് (വഴിയോര വിശ്രമ കേന്ദ്രം) കെട്ടിടത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. പതിനേഴര ലക്ഷം രൂപ ചെലവഴിച്ചാണ് കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജന്‍ ചിമ്മിണിക്കാട്ട്, മുന്‍ വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, മെമ്പര്‍മാരായ ഉഷ രാജശേഖരന്‍,ഗ്രേസി തോമസ്, സിബിന്‍ വര്‍ഗീസ്, ലൈല കരീം, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. സെബാസ്റ്റ്യന്‍ മാത്യു, നിസാര്‍ പഴേരി, ജോര്‍ജ് ആനിക്കുഴിയില്‍, പി.എസ് സുരേഷ്, മുരളീധരന്‍ കുട്ടമശേരി, ഹരിത കര്‍മ സേനാംഗങ്ങള്‍ പങ്കെടുത്തു.
അതേ സമയം വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് പ്രതിഷേധവുമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഉദ്ഘാടനത്തിനെത്തിയ എം.പിയുടെ വാഹനം തടയാന്‍ ശ്രമിച്ചു. പോലീസ് സമരക്കാരെ പിരിച്ചുവിടുകയായിരുന്നു. സി.പി.എമ്മിന്റെ അഴിമതിയാരോപണത്തില്‍ കഴമ്പില്ലന്നും പഞ്ചായത്തിന്റെ വികസന വികസനമുന്നേറ്റത്തിലെ അസഹിഷ്ണുതയാണ് സമര നാടകങ്ങളെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!