ChuttuvattomThodupuzha

റോഡ് കൈയ്യടക്കി വഴിയോര കച്ചവടം, അധികൃതര്‍ കണ്ണടയ്ക്കുന്നു: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ: ഒരു ഇടവേളയ്ക്ക് ശേഷം തൊടുപുഴ നഗരത്തില്‍ വ്യാപകമായ രീതിയില്‍ വഴിയോര കച്ചവടക്കാര്‍ സ്ഥാനം പിടിക്കുന്നു. നഗരത്തിലെ പ്രധാന റോഡുകള്‍ എല്ലാം ഉന്തുവണ്ടിക്കാരും പെട്ടി ഓട്ടോയും സ്ഥാനം പിടിച്ചിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചെറിയ കാര്യങ്ങളില്‍ പോലും വ്യാപാരസ്ഥാപനങ്ങളില്‍ കയറി ഇറങ്ങി പരിശോധനകള്‍ നടത്തുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നഗരസഭ അധികൃതര്‍ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരോപിച്ചു. നഗരവീഥികള്‍ പലതും ഉന്തുവണ്ടിക്കാരെകൊണ്ട് നിറഞ്ഞിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ പറഞ്ഞു. വ്യാപാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്ത ഇടങ്ങള്‍ വഴിയോര കച്ചവടക്കാര്‍ക്ക് നഗരസഭ അധികൃതര്‍ നല്‍കി അവരെ ആ ഇടങ്ങളിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും, നഗരസഭയില്‍ നിന്നും കാര്‍ഡ് നല്‍കാത്ത ഉന്തുവണ്ടി കച്ചവടങ്ങള്‍ അവസാനിപ്പിക്കണമെന്നും തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തര സെക്രട്ടറിയേറ്റ് യോഗം നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച് കനി, ജോസ് ആലപ്പാട്ട് എവര്‍ഷൈന്‍,സെയ്തു മുഹമ്മദ് വടക്കയില്‍,വി. സുവിരാജ്,ബെന്നി ഇല്ലിമ്മൂട്ടില്‍, ഇഎ അഭിലാഷ്, സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!