Thodupuzha

റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ്

തൊടുപുഴ: റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ റോളര്‍ സ്‌കേറ്റിങ് മത്സരങ്ങള്‍ (സെലക്ഷന്‍ ട്രയല്‍സ്) 9ന് രാവിലെ 9 ന് തൊടുപുഴ മുനിസിപ്പല്‍ റോളര്‍ സ്‌കേറ്റിങ് റിംഗില്‍ നടത്തും. മത്സരാര്‍ഥികള്‍ അവരുടെ വയസ് തെളിയിക്കുന്നതിനാവശ്യമായ രേഖയുടെ പകര്‍പ്പ്, ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ 2 കോപ്പി എന്നിവ എന്‍ട്രി ഫോമില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയില്‍ തയാറാക്കി അംഗീകൃത ക്ലബുകള്‍ വഴിയോ, സെക്രട്ടറിയെ നേരിട്ടോ ഏല്പിക്കേണം.

ഈ മത്സരങ്ങളില്‍ നിന്നും നവംബര്‍ മാസത്തില്‍ നടത്തുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കും.

Related Articles

Back to top button
error: Content is protected !!