Thodupuzha

തൊടുപുഴ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി റോയ് കെ.പൗലോസിനെ തെരഞ്ഞെടുത്തു

തൊടുപുഴ: തൊടുപുഴ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി റോയ് കെ.പൗലോസ് തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഡി.സി.സി പ്രസിഡന്റും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമാണ്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ബൈജു വറവുങ്കലാണ് വൈസ് പ്രസിഡന്റ്. . 17ന് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനല്‍ സമ്പൂര്‍ണ വിജയം നേടിയിരുന്നു. കോണ്‍ഗ്രസ് 7, കേരളാ കോണ്‍ഗ്രസ് 3, മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് യു.ഡി.എഫ് ഘടക കക്ഷികളുടെ സീറ്റ് നില. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റോയി കെ. പൗലോസിന് എതിരെ മത്സരിച്ച കോണ്‍ഗ്രസിലെ ഷിബിലി സാഹിബിന് മൂന്ന് വോട്ടാണ് ലഭിച്ചത്. റോയി.കെ.പൗലോസിന് 10 വോട്ട് ലഭിച്ചു. ഇതിനിടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വറവുങ്കല്‍ ഏകകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, കെ.എം.എ ഷുക്കൂര്‍, എം.എസ്. മുഹമ്മദ്, എം.ജെ. ജേക്കബ്, ജാഫര്‍ഖാന്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!