ChuttuvattomIdukkiThodupuzha

ആര്‍.ടി.ഒ പി.എ. നസീറിന് യാത്രയയപ്പ് നല്‍കി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഗതാഗതത നിയമ പാലനത്തില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എ നസീറിന് യാത്രയയപ്പ് നല്‍കി. തൊടുപുഴ സിന്നമണ്‍ കൗണ്ടി ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷ വഹിച്ചു. ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് പി.എ നസീറിനെ മെമന്റോ നല്‍കി ആദരിച്ചു. ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന്‍, അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കെ.എം മൂസ, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പള്ളി, എം.വി.ഐ വി.പി സക്കീര്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.കഴിഞ്ഞ മൂന്നര വര്‍ഷമായി ഇടുക്കിയില്‍ സേവനം ചെയ്യുന്ന പി.എ നസീര്‍ മലപ്പുറത്തേക്കാണ് സ്ഥലം മാറിപ്പോകുന്നത്. മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡല്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. യാത്രയയപ്പ് സമ്മേളനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!