Thodupuzha

പണംവച്ച് ചീട്ട് കളിക്കുന്ന ഏഴംഗ സംഘം പോലീസ് പിടിയില്‍

തൊടുപുഴ: പണംവച്ച് ചീട്ട് കളിക്കുന്ന ഏഴംഗ സംഘം പോലീസ് പിടിയില്‍. കാരിക്കോട് സ്വദേശികളായ കിരണ്‍ലാല്‍ മാത്യു (26), കാസിം (53), തൊടുപുഴ സ്വദേശി ഷിയാസ് (കാള ഷിയാസ്, 39), ഷെഫിന്‍ (29), ഉടുമ്പന്നൂര്‍ സ്വദേശികളായ അര്‍ഷല്‍ (28), മിഥിലാജ് അംബി (27), ഇടവെട്ടി സ്വദേശി ഷാജി (49) എന്നിവരാണ് തൊടുപുഴ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതില്‍ ഷിയാസ് എട്ടോളം മോഷണ കേസുകളില്‍ പ്രതിയാണ്. ഇവരില്‍ നിന്ന് 1,15,900രൂപ പോലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 5.45ഓടെ ഇടവെട്ടിക്ക് സമീപം മാര്‍ത്തോമ ഭാഗത്തുള്ള പറമ്പില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തൊടുപുഴ സി.ഐ വിഷ്ണുകുമാറും ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!