ChuttuvattomThodupuzha

ഭൂമിപതിവ് ഭേദഗതി നിയമം യഥാർത്ഥ ഉടമകൾക്ക് ഹാനികരമാണെന്ന് എസ്.അശോകൻ

തൊടുപുഴ: 2023ലെ ഭൂമിപതിവ് ഭേദഗതി നിയമം യഥാർത്ഥ ഉടമകൾക്ക് ഹാനികരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്.അശോകൻ  ആരോപിച്ചു. കേരളത്തിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന 17/12/2019 ലെ സർവ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പാക്കാൻ കൂട്ടാക്കാത്ത സംസ്ഥാന സർക്കാർ ജനങ്ങളെ അക്ഷരാർത്ഥത്തിൽ കബളിപ്പിച്ചിരിക്കുകയാണ്. 2023ലെ ഭൂമിപതിവ് ഭേദഗതി നിയമം യഥാർത്ഥ ഉടമകൾക്ക് ഹാനികരമാണ്.ഭൂമിപതിവ് ഭേദഗതി നിയമം കൊണ്ട് പട്ടയ ഉടമകൾക്ക് യാതൊരി പ്രയോജനവുമില്ല. നേരെ മറിച്ച് കൊടിയ ജനവഞ്ചനയും ജനദ്രോഹവുമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Related Articles

Back to top button
error: Content is protected !!