ChuttuvattomThodupuzha

അങ്കമാലി-ശബരി റെയിൽപാതക്ക് അനുവദിച്ച 100 കോടി സ്ഥലമെടുപ്പിന് ലഭ്യമാക്കണം: എം.പിമാർ

തൊ​ടു​പു​ഴ: 2023ലെ ​ബ​ജ​റ്റി​ൽ അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ​പാത​ക്ക് അ​നു​വ​ദി​ച്ച 100 കോ​ടി അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ല​മെ​ടു​പ്പി​ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് എം.​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​നും ഡീ​ൻ കു​ര്യാ​ക്കോ​സും ആ​ന്‍റോ ആ​ന്റ​ണി​യും സം​യു​ക്ത​മാ​യി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന് നി​വേ​ദ​നം ന​ൽ​കി.

25 വ​ർ​ഷം മു​മ്പ്​ പ​ദ്ധ​തി​ക്കു​വേ​ണ്ടി ക​ല്ലി​ട്ട് തി​രി​ച്ച കാ​ല​ടി മു​ത​ൽ രാ​മ​പു​രം​വ​രെ സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ 2023ലെ ​കേ​ന്ദ്ര ബ​ജ​റ്റി​ൽ പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച 100 കോ​ടി റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റ​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

264 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച റെ​യി​ൽ പാ​ത​യും കാ​ല​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നും പെ​രി​യാ​ർ പാ​ല​വും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യെ​ന്നും എം.​പി​മാ​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ചെ​ല​വ് പ​ങ്കു​വെ​ക്കാ​ൻ ത​യാ​റാ​യ​തും റെ​യി​ൽ​വേ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ങ്ക​മാ​ലി-​എ​രു​മേ​ലി ശ​ബ​രി റെ​യി​ൽ​വേ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ധ​ന​കാ​ര്യ വി​ഭാ​ഗം അം​ഗീ​ക​രി​ച്ച​ത് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​യി​ലാ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!