ChuttuvattomThodupuzha

സാദിഖലി തങ്ങള്‍ക്ക്  സ്‌നേഹോപഹാരം സമ്മാനിച്ചു

തൊടുപുഴ: ഐ. പി. എച്ച് പുറത്തിറക്കിയ ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ പതിനാല് വാള്യങ്ങള്‍ പഴേരി ഫാമിലി എഡ്യൂക്കേഷ്ണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സമ്മാനിച്ചു. വിജ്ഞാന കോശത്തില്‍ കേരളത്തിലെ തങ്ങള്‍ കുടുംബങ്ങളെയും കൊടപ്പനക്കല്‍ തറവാടിനെയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സംസഥാനത്തെ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പഴേരി കുടുംബ ചരിത്രവും ഇതില്‍ ഇടം നേടിയിട്ടുണ്ട്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നടന്ന ചടങ്ങില്‍ പഴേരി കുടുംബ യോഗം ഭാരവാഹികള്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. പഴേരി കുടുംബവും കൊടപ്പനക്കല്‍ തറവാടുമായുള്ള ബന്ധം തങ്ങള്‍ അനുസ്മരിച്ചു.
പഴേരി കുടുംബയോഗം സംസ്ഥാന പ്രിസിഡന്റ് ഷെരീഫ് ഹാജി മണ്ണാര്‍ക്കാട്, ജന.സെക്രട്ടറി അബ്ബാസ് മാസ്റ്റര്‍ തൊടുപുഴ, ട്രഷറര്‍ ഇസ്മയില്‍ മലപ്പുറം,വര്‍ക്കിങ് പ്രിസിഡന്റ് അബ്ദുല്‍ ഖാദര്‍ കരുവാംങ്കല്ല്, ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, എം. എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് അഹമ്മദ് സാജു, കുടുംബയോഗം ഭാരവാഹികളായ പഴേരി കുഞ്ഞുമുഹമ്മദ് കൊണ്ടോട്ടി, പി .എം .എ റഹിം, നിസാര്‍ പഴേരി, അഡ്വ: ഷെമീര്‍ പഴേരി, കുഞ്ഞാപ്പുട്ടി ഹാജി, ബീരാന്‍ കരുവാംകല്ല്, കുഞ്ഞുട്ടി, നൗഷാദ് മുറയുര്‍, ഷെഫീഖ് അലി,അഷ്‌ക്കര്‍ സിദ്ദിഖ് പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!