ChuttuvattomThodupuzha

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നാളെ മുതല്‍

തൊടുപുഴ: ജില്ലയിലെ സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 22, 25, 29,30 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കട്ടപ്പന, കഞ്ഞിക്കുഴി, രാജമുടി , തൊടുപുഴ, വണ്ടപ്പെരിയാര്‍, ദേവികുളം, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലാകും പരിശോധന. എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധനയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എം ഷബീര്‍ അറിയിച്ചു. വാഹനങ്ങളുടെ സങ്കേതിക കാര്യങ്ങള്‍ക്ക് പുറമെ ജിപിഎസ്, വേഗപ്പൂട്ട് എന്നിവയുടെ പ്രവര്‍ത്തനവും വാതിലുകള്‍, സീറ്റുകള്‍ എന്നിവയും വിശദമായി പരിശോധിക്കും.

 

Related Articles

Back to top button
error: Content is protected !!