ChuttuvattomCrimeThodupuzha

പോക്സോ കേസില്‍ സഹപൂജാരി അറസ്റ്റില്‍

തൊടുപുഴ: പോക്സോ കേസില്‍ ക്ഷേത്രത്തിലെ സഹപൂജാരിയെ പോലീസ് അറസ്റ്റു ചെയ്തു. കാളിയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനായ കൊല്ലം രമ്യാഭവനം അമര്‍നാഥ് (19) ആണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Related Articles

Back to top button
error: Content is protected !!