ChuttuvattomThodupuzha

സഹകാരി സംഗമം നടത്തി

തൊടുപുഴ: തെക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്കിൽ സഹകാരി സംഗമം നടത്തി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ കസ്റ്റമേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. നിക്ഷേപ സ്വീകരണം ഷട്ടിൽ ബാട്മിന്റൺ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സൈജൻ സറ്റീഫനിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ബാങ്ക് പ്രസിഡന്റ് ടോമി കാവാലം നിർവ്വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.സി.രാജു തരണിയിൽ, പിഎസിഎസ് അസോസിയേഷൻ പ്രസിഡന്റ് കെ.ദീപക്, സ്വയംകോസ് പ്രസിഡന്റ് ബിജു മാത്യു, വൈസ് പ്രസിഡന്റ് ജോർജ് തോമസ്, സഹകരണ വകുപ്പ് ഇൻസ്പെക്ടർ യു.എം.ഷാജി, കല്ലാനിക്കൽ സെയ്ന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!