KeralaKochi

കെഎസ്ആര്‍ടിസിയില്‍ രണ്ട് ഗഡുക്കളായി ശമ്പളം നല്‍കാം:ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ രണ്ട് ഗഡുക്കളായി ശമ്പളം നല്‍കാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തീയതിക്ക് മുന്‍പ് നല്‍കണം. രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുന്‍പും നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്തിനകം ശന്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് പരിഷ്‌കരിച്ചാണ് നടപടി. എല്ലാ മാസവും പത്തിനകം ശമ്പളം നല്‍കാനാവില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയാണ് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. അത് ലഭിക്കുമ്പോള്‍ 15-ാം തീയതിയാകുമെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ എല്ലാ മാസവും പത്തിനകം ശമ്പളം നല്‍കണെന്ന വിധി പറഞ്ഞത്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഈ ബാധ്യതയില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!