Thodupuzha

സ​മ​രാ​ഗ്നി യാ​ത്ര​യ്ക്ക് ഇ​ടു​ക്കി​യി​ൽ ഊഷ്മള വ​ര​വേ​ൽ​പ്പ് ന​ൽ​കും

തൊ​ടു​പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ എ​ന്നി​വ​ർ ന​യി​ക്കു​ന്ന സ​മ​രാ​ഗ്നി യാ​ത്ര 20, 21 തി​യ​തി​ക​ളി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.  20നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ജി​ല്ലാ അ​തി​ർ​ത്തി​യാ​യ അ​ച്ച​ൻ​ക​വ​ല​യി​ൽനി​ന്നു മ​ങ്ങാ​ട്ടു​ക​വ​ല​യി​ലേ​ക്കു യാ​ത്ര​യെ സ്വീ​ക​രി​ച്ചാ​ന​യി​ക്കും. തു​ട​ർ​ന്ന് അ​ഞ്ചി​നു പൊ​തു സ​മ്മേ​ള​നം.

21നു ​രാ​വി​ലെ പ​ത്തി​ന് അ​ടി​മാ​ലി ക്ല​ബി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നു ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ജ​ന​സ​ദ​സ് ന​ട​ത്തും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ​നേ​താ​വും നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് അ​ടി​മാ​ലി കോ​ട​തി​പ​ടി​യി​ൽനി​ന്ന് അ​ടി​മാ​ലി, ക​ല്ലാ​ർ​കു​ട്ടി റോ​ഡ് ജം​ഗ്ഷ​നി​ലേ​ക്കു യാ​ത്ര​യെ ആ​ന​യി​ക്കും. തു​ട​ർ​ന്നു ര​ണ്ടി​നു സ​മ്മേ​ള​നം.  ചെ​റു​തോ​ണി വ​ഴി ക​ട്ട​പ്പ​ന​യി​ലെ​ത്തു​ന്ന യാ​ത്ര​യെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചേ​ർ​ന്നു പ​ഴ​യ ബ​സ് സ്റ്റാ​ന്‍റി​ലേ​ക്ക് സ്വീ​ക​രി​ച്ചാ​ന​യി​ക്കും. നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.  ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളി​ൽനി​ന്നു സ്വീ​ക​രി​ച്ച ഫ​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ അ​തതു​സ​മ്മേ​ള​ന വേ​ദി​യി​ൽവ​ച്ച് നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റും. യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ർ​ത്ഥം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​മ​രാ​ഗ്നി വി​ളം​ബ​ര ജാ​ഥ ന​ട​ത്തും.

Related Articles

Back to top button
error: Content is protected !!