Thodupuzha

സാംബവ മഹാസഭ താലൂക്ക്  യൂണിയന്‍ വാര്‍ഷികം

തൊടുപുഴ: സാമൂഹിക – സാമ്പത്തിക മേഖലകളില്‍ സാംബവ സമുദായം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന് സാംബവ മഹാസഭ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.എ. മാധവന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ താലൂക്ക് ഭാരവാഹികളായി അജീഷ് തായിക്കാട്ട്് (പ്രസിഡന്റ്), സജി.കെ.എന്‍ (വൈസ് പ്രസിഡന്റ്), വിനയവര്‍ദ്ധന്‍ ഘോഷ് (സെക്രട്ടറി), വത്സ നാരായണന്‍ (ജോയിന്റ് സെക്രട്ടറി), മാധവന്‍ പുളിക്കക്കുന്നേല്‍ (ട്രഷറര്‍) എന്നിവരെയും ഏഴംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!