ChuttuvattomThodupuzha

എഴുപതിലേക്ക് ഏഴാം തരം കടന്നെത്താന്‍ ശങ്കരേട്ടന്‍

തൊടുപുഴ : എഴുപതാം വയസിലേക്ക് കടക്കുകയാണ് കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരന്‍ അറക്കല്‍കുന്നേല്‍ എ.സി. ശങ്കര്‍. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യത പരീക്ഷ എഴുതുന്ന ശങ്കരേട്ടന്‍ വലിയ ആവേശത്തിലാണ്. ജീവിത പ്രാരാബ്ധങ്ങളാല്‍ അഞ്ചാം തരത്തില്‍ പഠനം നിറുത്തേണ്ടി വന്ന ശങ്കരേട്ടന് സ്‌കൂള്‍ കാലഘട്ടം ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ നീറ്റലാണ്. വീട്ടിലെ പരിതാപകരമായ ചുറ്റുപാടില്‍ അഞ്ചാം തരത്തില്‍ പഠനം ഉപേക്ഷിച്ചപ്പോള്‍ ഇനിയൊരു തിരിച്ചു വരവില്ലെന്നാണ് കരുതിയത്. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. പഠിച്ച് സര്‍ക്കാര്‍ ജോലി നേടണം എന്നായിരുന്നു മോഹം .

സര്‍ക്കാര്‍ ജോലിക്കുള്ള പ്രായപരിധി പിന്നിട്ടെങ്കിലും ആവേശത്തിലാണ് ഇദ്ദേഹമിപ്പോള്‍. സാക്ഷരതാമിഷനിലൂടെ തുടര്‍ന്നു പഠിക്കാനായതിന്റെ . തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ജി.ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രത്തിലാണ് ശങ്കരേട്ടന്‍ ഇന്നലെയാരംഭിച്ച ഏഴാം തരം തുല്യത പരീക്ഷ എഴുന്നത്. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി വിഷയങ്ങളിലായിരുന്നു ഇന്നലത്തെ പരീക്ഷ . ഞായറാഴ്ച സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം
വിഷയങ്ങളാണ്. എസ്.സി , എസ്.ടി വിഭാഗക്കാരുടെ സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. 3 മക്കളില്‍ ഒരാള്‍ ഇന്നില്ല. ഒരാള്‍ കോളേ അധ്യാപകനാണ്. ഏഴാം തരം പാസായിട്ടു വേണം ശങ്കരേട്ടന് പത്താം തരത്തില്‍ ചേരാന്‍. ഭാര്യയുടെ പ്രോത്സാഹനവും ഇദ്ദേഹത്തിനുണ്ട്.

Related Articles

Back to top button
error: Content is protected !!