Thodupuzha

സര്‍ക്കാര്‍ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണം: എ.ഐ.ടി.യു.സി

 

തൊടുപുഴ: ആയിരക്കണക്കായ തൊഴിലാളിക്കളെ പ്രതിസന്ധിയിലാക്കാതെ അടിയന്തിരമായി മദ്യനയം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് തൊടുപുഴ താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി വര്‍ക്കിംഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് മാസം പകുതി കഴിഞ്ഞിട്ടും മദ്യനയം പ്രഖ്യാപിക്കാത്തത് തൊഴിലാളികളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. തൊടുപുഴ വഴിത്തല ഭാസ്‌കരന്‍ സ്മാരക ഹാളില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ജി. വിജയന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ജോയി, വി.ആര്‍ പ്രമോദ്, ടി.എസ് വിനയന്‍ ,പി.എസ് സുരേഷ്, കെ.എന്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!