Thodupuzha

സേക്രഡ് ഹാര്‍ട്ട്‌സ് സ്‌കൂളില്‍ വാര്‍ഷിക ആഘോഷം നടന്നു

 

മുതലക്കോടം: സേക്രഡ് ഹാര്‍ട്ട്‌സ് സ്‌കൂളിന്റെ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. തൊടുപുഴ നഗരസഭാ അധ്യക്ഷന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോര്‍ജ് താനത്തു പറമ്പില്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വികാരി ജനറല്‍ റവ.മോണ്‍.ഡോ. പയസ് മലേക്കണ്ടത്തില്‍ മുഖ്യപ്രഭാഷണവും കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടക്കല്‍ അനുഗ്രഹ പ്രഭാഷണവും യാത്രയയപ്പ് സന്ദേശവും നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് സി. ഡാന്റ്റി ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനതല കല കായിക പ്രവര്‍ത്തി പരിചയ ശാസ്ത്ര മേളകളില്‍ വിജയികളായവരെ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷഹനാ ജാഫര്‍ അനുമോദിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ജെസി ജോര്‍ജ് ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ഷീന ജോസഫ്, പി.ടി.എ പ്രസിഡന്റ് ജോയ് ആഗസ്തി,എം.പി.ടി.എ പ്രസിഡന്റ് സുജാത എ. വി,അധ്യാപക പ്രതിനിധി സിസ്റ്റര്‍ സ്റ്റെനിയ ജോസ്, വിദ്യാര്‍ഥി പ്രതിനിധി ഹനാന്‍ ഹുസൈന്‍, സ്‌കൂള്‍ ലീഡര്‍ അനുമരിയ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!