Thodupuzha
അപകട ഭീഷണിയായി മെറ്റൽ റോഡിൽ ചിതറി കിടക്കുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/IMG-20220613-WA0041-1.jpg?resize=780%2C470&ssl=1?v=1655127757)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: പതിപ്പള്ളിയിൽ റോഡ് ടാറിങിനു ശേഷം മിച്ചം വന്ന മെറ്റൽ പ്രദേശത്ത് നിന്നും നീക്കാത്തത് വാഹനങ്ങൾക്ക് കെണിയാകുന്നു. റോഡിരികിൽ തൊഴിൽ പരിശീലന കേന്ദ്രത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ ചിതറി റോഡിലേക്ക് പരന്ന നിലയിലാണ്. ചെറുവാഹനങ്ങൾക്ക് മെറ്റൽ റോഡിൽ നിരന്ന് കിടക്കുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് വലിയ അപകട ഭീഷണി ഉണ്ടാക്കുന്നത്.റോഡിലേക്ക് പരന്ന നിലയിൽ കിടക്കുന്ന മെറ്റൽ നീക്കമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)