Thodupuzha

സ്‌കൂള്‍ പരീക്ഷ മാറ്റി വയ്ക്കണം: കെ.എസ്.സി (എം) ജില്ലാ കമ്മിറ്റി

തൊടുപുഴ: പകല്‍ താപനില ക്രമാതീതമായി കൂടുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ എല്‍.പി, യു.പി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് കേരള കോണ്‍ഗ്രസ് (എം)  ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ആവശ്യപ്പെട്ടു.കെ.എസ്.സി (എം) ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ അടിയന്തരമായി ബാല അവകാശ കമ്മിഷന്‍ ഇടപെടണമെന്നും, അതിനായി വകുപ്പ് മന്ത്രിക്കും, ബാലാവകാശ കമ്മിഷനും ഉടന്‍തന്നെ നിവേദനം സമര്‍പ്പിക്കുമെന്നും കെ. എസ്.സി എം ജില്ലാ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് കെവിന്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചുു. സംസ്ഥാന സെക്രട്ടറി രജിത, അഖില്‍ ജോര്‍ജ്, ജോണ്‍സ് ബെന്നി പാമ്പിക്കല്‍, ആകാശ് മാത്യു,റോഷന്‍ ചുമപ്പുങ്കല്‍, ആസ്റ്റില്‍ കുര്യാക്കോസ് നിയോജകമണ്ഡലം പ്രസിഡന്റുമാരായ ലിബിന്‍ മാത്യു, അജിത്ത്, തോമസുകുട്ടി സൈമണ്‍, എമില്‍ മാത്യു, അലസ്റ്റിന്‍, റോണ്‍ ജിജോ, സെബാസ്റ്റ്യന്‍ പോള്‍, അന്‍സല്‍ ആന്റണി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!