Thodupuzha

സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യി ക്ര​മീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

 

 

 

 

 

 

മൂവാറ്റുപുഴ : സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യി ക്ര​മീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.967 സ്കൂ​ളു​ക​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക. ഇ​തി​നാ​യി പ്ര​ത്യേ​ക മു​റി​ക​ൾ സ​ജ്ജ​മാ​ക്കും. 8.14 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തെ​ന്നും നി​ല​വി​ൽ 51 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ ഡോ​സ് ന​ൽ​കി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കൂ. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മീ​പ​ത്ത് ആം​ബു​ല​ൻ​സു​ക​ളും സ​ജ്ജീ​ക​രി​ക്കും. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണി​ത്. കോ​വി​ഡ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മാ​ത്ര​മാ​യി​രി​ക്കും. പ​ത്താം ക്ലാ​സി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ​ക്കും നി​ല​വി​ലെ പ​ഠ​ന​രീ​തി തു​ട​രും. പ​രീ​ക്ഷ​യ്ക്ക് മു​ൻ​പ് ഇ​വ​രു​ടെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ച് തീ​ർ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം സ്ഥി​തി വി​ല​യി​രു​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വി.​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Related Articles

Back to top button
error: Content is protected !!