Local LiveMuttom

മുട്ടം ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിജ്ഞാനോത്സവം നടത്തി

മുട്ടം : ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിജ്ഞാനോത്സവം നടത്തി.കോളേജ് പ്രിന്‍സിപ്പല്‍ ശ്രീകല വി. ടി ഉദ്ഘാടനം നിര്‍വഹിച്ചു. നാലുവര്‍ഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ നിരവധിയായ സാധ്യതകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകാവുന്ന ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി അടിസ്ഥാന കാര്യങ്ങളെപ്പറ്റിയും പ്രിന്‍സിപ്പല്‍ വിശദമായി സംസാരിച്ചു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കോളേജ് തല കോഡിനേറ്റര്‍ ജീസി .എം ജോസ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ്സെടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോടൊപ്പം സ്‌കോര്‍ നിലവാരത്തെക്കുറിച്ചും ജീസി .എം ജോസ് വിശദമായി സംസാരിച്ചു. ചടങ്ങില്‍ അധ്യാപകരായ ജീസ് ജോര്‍ജ്, ഫൈസല്‍ പി ഖാന്‍, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

 

 

Related Articles

Back to top button
error: Content is protected !!