ChuttuvattomThodupuzha

രണ്ടാമത് ഫിന്‍സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പ് നാളെ തൊടുപുഴയില്‍

തൊടുപുഴ: ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പുളിമൂട്ടില്‍ സില്‍ക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഫിന്‍സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പ് നാളെ രാവിലെ 8.30 മുതല്‍ ആരംഭിക്കും. തൊടുപുഴ ഒളമറ്റത്ത് വൈ.എം.സി.എയുടെ തോപ്പില്‍ സിമ്മിങ് സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും ക്ലബുകളില്‍നിന്നുമുള്ള കുട്ടികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍  പറഞ്ഞു.

30 മുതല്‍ 70 വരെ പ്രായക്കാര്‍ക്ക് മാസ്റ്റേഴ്‌സ് വിഭാഗത്തിലും മത്സരിക്കാം. തൊടുപുഴ നഗരസഭാധ്യക്ഷന്‍ സനീഷ് ജോര്‍ജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി തോമസ് അധ്യക്ഷനാകും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ സമ്മാനങ്ങള്‍ നല്‍കും.

Related Articles

Back to top button
error: Content is protected !!