Thodupuzha

ബ്രൗണ്‍ഷുഗറും കഞ്ചാവും വില്‍പന : 2 ആസാം സ്വദേശി പിടിയില്‍.

തൊടുപുഴ:ബ്രൗണ്‍ഷുഗറും കഞ്ചാവും വില്‍പന നടത്തി,രണ്ട് അസം സ്വദേശികളെ പോലീസ് പിടികൂടി.പെരുമ്പാവൂരില്‍ നിന്ന് മയക്കുമരുന്ന് തൊടുപുഴയില്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു.നഗോണ്‍ ജില്ല ദിംഗ്ബാരി പത്താര്‍ ജൂറിയ സ്വദോശി റോയ്‌സുദ്ദീന്‍(26), കരിംഗഞ്ച് ജില്ല റ്റാല ബജാര്‍ നീളം ബസാര്‍ സ്വദേശി ഫോയ്‌സുര്‍ റഹ്‌മാന്‍(22) എന്നിവരെയാണ് എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി. പ്രതികളുടെ കൈയില്‍ നിന്ന് 0.7 ഗ്രാം ബ്രൗണ്‍ഷുഗറും അഞ്ച് ഗ്രാം കഞ്ചാവും 12000 രൂപയും പിടിച്ചെടുത്തു. നാളുകളായി ഇരുവരും മയക്കുമരുന്ന് വില്‍പന നടത്തി വരികയായിരുന്നു.ജില്ലയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായാണ് ബ്രൗണ്‍ഷുഗര്‍ കേസ് പിടികൂടുന്നത്. ഇവരടങ്ങുന്ന സംഘം അസമില്‍ നിന്ന് എത്തിക്കുന്നതാണ് ബ്രൗണ്‍ഷുഗറെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി.
തൊടുപുഴയിലേക്ക് ഇത്തരത്തില്‍ വലിയ തോതില്‍ ബ്രൗണ്‍ഷുഗര്‍ അടക്കമുള്ള ലഹരി ഉത്പന്നങ്ങള്‍ എത്തുന്നതായും പോലീസ് വ്യക്തമാക്കി. കേസില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

 

Related Articles

Back to top button
error: Content is protected !!