Thodupuzha

വ്യാപാരികള്‍ക്കായി അവബോധന സെമിനാര്‍ സംഘടിപ്പിക്കും

തൊടുപുഴ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ക്കായി ജി.എസ്.ടി അവബോധന സെമിനാര്‍ സംഘടിപ്പിക്കും. ദൈനം ദിന വ്യാപാര വ്യവസായ മേഖലകളില്‍ ജി.എസ്.ടിയില്‍ പുതിയതായി വരുന്ന നോട്ടിഫിക്കേഷനെ കുറിച്ചും, ഇ-വെ ബില്‍, ഇ-ഇന്‍വോയ്‌സ് തുടങ്ങി ഭാവിയില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ എന്നിവയില്‍ വ്യാപാരികളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടി സംഘടിപ്പിക്കുന്ന സെമിനാര്‍ ജി.എസ്.ടി അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ സോജന്‍ തോമസ് നയിക്കും.
മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ നടക്കുന്ന സെമിനാറില്‍ അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റിലെ വ്യാപാരികള്‍ക്ക് പുറമെ സമീപ യൂണിറ്റിലെ വ്യാപാരികള്‍ക്കും പങ്കെടുക്കാമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ. എച്ച് കനി എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!