ChuttuvattomThodupuzha

സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് : ‘ആബേല്‍സ് ഗാര്‍ഡന്‍’ തൊടുപുഴയില്‍ ഒരുങ്ങുന്നു

തൊടുപുഴ: പ്രവാസികളുടെയും കേരളത്തിലുള്ളവരുടെയും വിശ്രമജീവിതം സന്തോഷകരമാക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ മാതൃകയില്‍ ആബേല്‍ ഗാര്‍ഡന്‍ എന്ന പേരില്‍ സീനിയര്‍ സിറ്റിസണ്‍സ് വില്ലേജ് തൊടുപുഴയില്‍ ഒരുങ്ങുന്നു. തൊടുപുഴ കരിമണ്ണൂരിലാണ് ആബേല്‍സ് ഗാര്‍ഡന്‍ ഒരുക്കുന്നത്.അയര്‍ലന്‍ഡില്‍ നിന്നുളള ഒരു കൂട്ടം സംരംഭകരാണ് അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന ഈ ഉദ്യമത്തിന് പിന്നില്‍. 55 പിന്നിട്ട ആര്‍ക്കും വില്ലേജിന്റെ ഭാഗമാകാം. പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയോടിണങ്ങുന്ന നിലയില്‍ തീം പാര്‍ക്കിന് സമാനമായ രീതിയിലാണ് ഗാര്‍ഡന്റെ മാതൃക. എട്ട് ഏക്കറിലേറെ വിസ്തൃതിയുള്ള പുരയിടത്തില്‍ നാല് ഏക്കറും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാനാണ് നീക്കിവെച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ അഞ്ച് സെന്റില്‍ 1065 ചതുരശ്ര അടിയുള്ള സിംഗിള്‍ സ്റ്റോറി വില്ലകളും 495 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഇരുപത് സ്റ്റുഡിയോ യൂണിറ്റുകളുമാണുളളത്. ആബേല്‍സ് ഗാര്‍ഡന്‍സിലെ താമസക്കാരുടെ ആരോഗ്യ പരിചരണത്തിനായി ക്വാളിഫൈഡ് നേഴ്സുമാരും ഡോക്ടര്‍ ഓണ്‍ കോള്‍ സേവനവും ലഭ്യമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ഷോപ്പിംഗ് മാളുകള്‍, ആരാധനാലയങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രം തുടങ്ങിയവയിലേക്കുള്ള കുറഞ്ഞ ദൂരമാണ് ആബേല്‍സ് ഗാര്‍ഡന്റെ ഏറ്റവും വലിയ സവിശേഷത. അതിഥികള്‍ക്ക് താമസിക്കുവാന്‍ ആധുനിക രീതിയിലുള്ള സര്‍വീസ് അപ്പാര്‍ട്‌മെന്റുകളും അബെല്‍സ് ഗാര്‍ഡനില്‍ ഒരുക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!