Thodupuzha

സീനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

തൊടുപുഴ: ഈ വര്‍ഷത്തെ സംസ്ഥാന സീനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 13, 14 തീയതികളില്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശ്ശാല സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തുകയാണ്. ഇതില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ഒക്‌ടോബര്‍ 30ന് ജില്ലാ സീനിയര്‍ നെറ്റ്ചാമ്പ്യന്‍ഷിപ്പ് തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തുന്നു. ജില്ലയിലെ എല്ലാ നെറ്റ്‌ബോള്‍ കളിക്കാരും ക്ലബുകളും ഒക്‌ടോബര്‍ 24ന് അകം ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 30 രാവിലെ 8.00 മണിക്ക് രജിസ്ട്രര്‍ ചെയ്തിട്ടുള്ള ടീമുകള്‍ സ്‌പോര്‍ട്‌സ് യൂണിഫോം, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയുമായി ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍. രവീന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447753482 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!