KarimannurLocal Live

ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത സര്‍ജന്റ് ബി. ശിവാനന്ദിനെ അനുമോദിച്ചു

കരിമണ്ണൂര്‍ : സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത സര്‍ജന്റ് ബി.ശിവാനന്ദിന് സ്‌കൂളിന്റെ നേതൃത്വത്തില്‍ അനുമോദനം നല്‍കി. ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ ഹൈസ്‌കൂള്‍ എന്‍സിസി കേഡറ്റായ ശിവാനന്ദ് കള്‍ച്ചറല്‍ വിഭാഗത്തിലാണ് ഒരു മാസം നീണ്ടുനിന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുത്തത്. ഡല്‍ഹി ക്യാമ്പിന് മുമ്പ് ഒമ്പത് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിജയിച്ചതിനാലാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ശിവാനന്ദിന് അവസരം ലഭിച്ചത്.

സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷനായ യോഗത്തില്‍ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. എന്‍സിസിയുടെ മൂവാറ്റുപുഴ ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ പ്രശാന്ത് നായര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, പിടിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, മുന്‍ എന്‍സിസി ഓഫീസര്‍ ബിജു ജോസഫ് , ഹെഡ്മാസ്റ്റര്‍ സജി മാത്യു, എന്‍സിസി ഓഫീസര്‍ ഇന്‍ചാര്‍ജ് ജയ്സണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. സര്‍ജന്റ് ബി. ശിവാനന്ദ് മറുപടി പ്രസംഗം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ്, സീനിയര്‍ ടീച്ചര്‍ മേരി പോള്‍, എന്‍സിസി കോര്‍ഡിനേറ്റര്‍ നിലു ജോര്‍ജ്, അധ്യാപകരായ സി. റാണി, റെക്സി റ്റോം, സാബു ജോസ്, എന്‍സിസി സീനിയര്‍ ഓഫീസര്‍ എ.എസ്. അഭിഷേക്, എന്‍സിസി കേഡറ്റ്സായ ആദിത്യന്‍ പ്രദീപ്, ശിഖാ മഹേഷ്, അയിറ അന്‍വര്‍, റോസ്മി ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!