Thodupuzha

ഞറുക്കുറ്റി വളവിലെ അപകട പരമ്പര ; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തി

 

തൊടുപുഴ – ഉടുമ്പന്നൂര്‍ / വണ്ണപ്പുറം റോഡില്‍ തുടര്‍ച്ചയായി അപകടമുണ്ടാകുന്ന ഞറുക്കുറ്റി – വണ്ടമറ്റം ബൈപാസിലെ അപകടവളവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തി. ഞറുക്കുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഇറക്കം ഇറങ്ങി വളരെ വേഗതയില്‍ വരുന്നതിനാല്‍ വണ്ടമറ്റം ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങള്‍ പെട്ടന്ന് ഇടത് വശത്തേക്ക് സൈഡ് കൊടുക്കുകയും അങ്ങനെ ഇടത് വശത്തുള്ള കുഴിയിലേക്ക് വീഴുകയുമാണ് ചെയ്യുന്നതെന്ന് പരിശോധന സംഘം വിലയിരുത്തി. ഇതേ ഭാഗത്ത് റോഡരികില്‍ കാഴ്ച്ച മറച്ചു നിന്നിരുന്ന ആറ് മരങ്ങള്‍ മുറിച്ച് നീക്കാമെന്ന് പരിസരവാസികളും
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
ഇതിന് പുറമേ അപകടം നടക്കുന്ന വളവില്‍ റിഫ്‌ലക്ടറോട് കൂടിയ
ബാരിക്കേഡ് നിര്‍മ്മിക്കാനും വാഹനങ്ങളുടെ വേഗത കുറയ്ക്കുവാനായി
റോഡില്‍ തുടര്‍ച്ചയായി റബ്ബില്‍ സ്‌ട്രൈപ്‌സും റിഫ്‌ലക്ടീവ് സ്റ്റഡുകളും സ്ഥാപിക്കുവാന്‍ പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഈ ഭാഗത്ത് അപകട മേഖലാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിനും റോഡിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ടൈലുകള്‍ പാകി വീതി കൂട്ടുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നസീര്‍ പി.എ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ജലീല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംദേവ്, ഡ്രൈവര്‍ ജോസഫ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

  • ചിത്രം: നിരന്തരം അപകടം നടക്കുന്ന ഞറുക്കുറ്റി വളവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധന നടത്തുന്നു.

Related Articles

Back to top button
error: Content is protected !!