Thodupuzha

എം.ഇ.എസ് കോളേജിൻ്റെ സമാധാനാന്തിരീക്ഷം തകർക്കുവാൻ എസ്.എഫ്.ഐ ശ്രമിക്കുന്നു: കെ.എസ്.യു

 

നെടുംകണ്ടം: എം.ഇ.എസ് കോളേജിൻ്റെ സമാധാനാന്തിരീക്ഷം തകർക്കുവാൻ എസ്.എഫ്.ഐ ശ്രമിക്കുന്നുവെന്ന് കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിൻ്റെ ഭാഗമായി ക്യാംമ്പസിൽ അക്രമസംഭവങ്ങൾക്ക് എസ്.എഫ്.ഐ നേതൃത്വം കൊടുക്കുകയാണ്. ജനുവരി മാസം പത്താം തിയതി കോളേജിന് മുൻപിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി പൂർവ്വ വിദ്യാർത്ഥിയുടെ സ്മരണാർത്ഥം പണികഴിപ്പിച്ചിരുന്ന സ്മൃതി മണ്ഡപവും കൊടിമരവും തകർക്കുകയുണ്ടായി. പുനർനിർമ്മിക്കപ്പെട്ട സ്മൃതി മണ്ഡപവും കൊടിമരവും വിണ്ടും എസ്.എഫ്.ഐ നേതൃത്വത്തിൽ നശിപ്പിച്ചിരിക്കുകയാണ്. പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്. സി.സി.ടി.വി ദ്യശ്യങ്ങളടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിച്ച് കുറ്റക്കാർക്കാതിരെ നിയമപരമായ നടപടി സ്വീകരിക്കുവാൻ പോലീസ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡൻ്റ് ടോണി തോമസ് സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അരവിന്ദ് രാജ് പി.വി, യുണിറ്റ് പ്രസിഡൻ്റ് അച്ചുക്കുട്ടൻ സാബു എന്നിവർ ആവശ്യപ്പെട്ടു.

സ്മൃതി മണ്ഡപം തകർത്ത സംഭവത്തിലും കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടക്കുന്ന എസ്.എഫ്.ഐ അതിക്രമത്തിലും മുൻ ഡി.സി.സി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ, ബ്ലോക്ക് പ്രസിഡൻ്റ് സി.എസ് യശോധരൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മുകേഷ് മോഹനൻ, കോൺഗ്രസ് നേതാക്കളായ രാമചന്ദ്രൻ കെ.ആർ, റെജി ആശാരികണ്ടം എന്നിവർ പ്രതിഷേധിച്ചു.

Related Articles

Back to top button
error: Content is protected !!