Kudayathoor

ശബരി ബാലിക സദനം മന്ദിരം നാളെ: കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യും

കുടയത്തൂർ : കുടയത്തൂര്‍ സരസ്വതി വിദ്യാനികേതന്‍ ശബരി ബാലികസദനത്തിന്റെ മന്ദിരോദ്ഘാടനം നാളെ വൈകിട്ട് 4ന്കേന്ദ്ര ട്രൈബൽ വകുപ്പ് സഹമന്ത്രി ബിസ്വേശ്വര്‍ ടുഡു നിര്‍വഹിക്കും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തും. ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറി എക്‌സി. ഡയറക്ടര്‍ കെ. അജിത് കുമാര്‍ ചടങ്ങിൽ മുഖ്യാതിഥിയാകും. ബാലിക സദനം പ്രസി. കെ.എന്‍. രഘു അധ്യക്ഷനാകും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനില്‍ മോഹന്‍, കുടയത്തൂര്‍ ഭാസ്‌കര്‍ റാവു ട്രസ്റ്റ് ചെയര്‍മാന്‍ റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി സി. ശേഖര്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷ എം.എസ്. ലളിതാംബിക ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജേക്കബ്, ഇളദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാത്യു ജോണ്‍, കുടയത്തൂര്‍ പഞ്ചായത്ത് പ്രസി. ഉഷ വിജയന്‍, ബിജെപി ജില്ലാ പ്രസി. കെ.എസ്. അജി, മലഅരയ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍. ഗംഗാധരന്‍, പഞ്ചായത്തംഗങ്ങളായ ബിന്ദു സുധാകരന്‍, ഷീബ ചന്ദ്രശേഖരപിള്ള തുടങ്ങിയവര്‍ സംസാരിക്കും. യോഗത്തില്‍ ആര്‍എസ്എസ് തൊടുപുഴ സംഘജില്ല സംഘചാലക് എസ്. സുധാകരന്‍, യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും ഭാസ്കർ റാവു ട്രസ്റ്റ് വൈസ്.ചെയർമാനുമായ പി. ശ്യാംരാജ്, ഭാസ്കർ റാവു ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എസ്. പദ്മഭൂഷണ്‍, ഭാരതീയ വിദ്യാനികേതന്‍ മേഖല സംയോജകന്‍ പി.ആര്‍. സജീവന്‍, സ്‌കൂള്‍ സെക്ര. എം.ഡി. രാജീവ് എന്നിവര്‍ പങ്കെടുക്കും.

ഭാസ്‌കര്‍ റാവു മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴില്‍ കഴിഞ്ഞ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബാലിക സദനം. വനവാസി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ താമസം, ഭക്ഷണം, സിബിഎസ്ഇ വിദ്യാഭ്യാസം, ഉപരിപഠനം എന്നിവ വിവിധ സന്നദ്ധ വ്യക്തികളുടേയും സുമനസുകളുടേയും സഹായത്തോടെയാണ് ട്രസ്റ്റ് നടപ്പിലാക്കുന്നത്. ബാലിക സദനത്തിന്റെ ഒന്നാം നില നേരത്തെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതിന്റെ രണ്ടാം നിലയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതിനായി കൊച്ചിന്‍ ഷിപ്പ് യാർഡും ബിപിസിഎല്ലുമാണ് സാമ്പത്തിക സഹായം നല്‍കിയതെന്ന് സ്കൂൾ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!