ChuttuvattomThodupuzha

ശാന്തിഗിരി കോളേജില്‍ വുമണ്‍ എംപവര്‍മന്റ് സെല്‍ ശുചിത്വവും പ്രത്യുത്പാദന ആരോഗ്യവും സെമിനാര്‍ സംഘടിപ്പിച്ചു

വഴിത്തല : ആരോഗ്യ ശുചിത്വ ചിന്തകളെ പറ്റി തെറ്റായ ധാരണകള്‍ വ്യാപിക്കുന്ന ഈ കാലഘട്ടത്തില്‍ യുവജനങ്ങളെ ശുചിത്വ അവബോധത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി കോളേജിലെ വുമണ്‍ എംപവര്‍മന്റ് സെല്‍ നടത്തിയ സെമിനാര്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. പ്രസ്തുത പരിപാടിയില്‍ പ്രിന്‍സിപ്പല്‍ റവ.ഫാ. പ്രൊഫ.ഡോ. ബേബി ജോസഫ് സിഎംഐ ( ഫാ. പീറ്റര്‍ കുഴികണ്ടത്തില്‍ സിഎംഐ) അധ്യക്ഷത വഹിച്ചു. ഡാ. ജെസ്‌മോന്‍ തോമസ് എംബിബിസ്, എം.ഡി സൈക്കിയാട്രിയും, സി. അഭയ എംഎസ്‌ജെ, അഡ്മിനിസ്‌ട്രേറ്റര്‍, സെന്റ്. ജോസഫ് ഹോസ്പിറ്റല്‍, ധര്‍മ്മഗിരി, കോതമംഗലം തുടങ്ങിയവര്‍ കൗമാരം ,ലൈംഗികത, ലൈംഗികശുചിത്വം എന്നതിനെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. നവമാധ്യമങ്ങളും, ലൈംഗികതയും യുവജനങ്ങളില്‍ ചെലുത്തുന്ന സ്വധീനത്തെ പറ്റി സെമിനാര്‍ നടത്തപെട്ടു. പ്രസ്തുത പരിപാടികള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരായ മിന്റു ഐസക്ക്, അനുമോള്‍ ജോയ്, അമ്പിളി വി. അശ്വതി മുരളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അതുല്യ സാറാ ജോണ്‍സന്‍,അമ്പിളി.വി അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!