Thodupuzha
കെ.എസ്.യുവിന്റെ മാഗസിന് ശശി തരൂര്‍ എം.പി പ്രകാശനം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG-20220208-WA0032.jpg?resize=472%2C244&ssl=1?v=1644328164)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റി പുറത്തിറക്കിയ മാഗസിന് ശശി തരൂര്‍ എം.പി ഡല്‍ഹിയില്‍ പ്രകാശനം നിര്‍വഹിച്ചു.ഡീന്‍ കുര്യാക്കോസ് എം.പി, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം ഓലിക്കന്‍, മാഗസിന് ചീഫ് എഡിറ്റര്‍ സാദിഖ് തൊടുപുഴ എന്നിവര്‍ പങ്കെടുത്തു. കോവിഡ് കാലത്തെ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിച്ച തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദത്തിന്റെ പാതയിലൂടെ ഫാസിസത്തിനും വര്‍ഗീയതക്കുമെതിരെയുള്ള തൂലികാ മുന്നേറ്റമാണ് കെഎസ്യു ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കെ.എസ്.യു വിന്റെ ഈ ഉദ്യമം ഏറെ അഭിമാനകരമാണന്ന് ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)