ChuttuvattomThodupuzha

ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

തൊടുപുഴ: മുസ്ലിം ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി കുമ്മങ്കല്ല് ബി.ടി.എം സ്‌കൂളില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ പ്രസിഡന്റ് പി.കെ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എം നജീബ്, ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.എം ഷെരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് സിയാദ്, ട്രഷറര്‍ ടി.കെ നവാസ്, ജില്ലാ സെക്രട്ടറിമാരായ പി.എന്‍ സീതി, കെ.എം സലിം, നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ്, ജനറല്‍ സെക്രട്ടറി എം.എ കരീം, നിയോജക മണ്ഡലം ഭാരവാഹികളായ എ.എം അബ്ദുല്‍ സമദ്, എം.പി സലിം, അഡ്വ.സി.കെ ജാഫര്‍, പി.എന്‍ ജാഫര്‍, എം.എം.എ. ഷുക്കൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം നിസാമുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, പി.എന്‍ സിയാദ്, എം.എ സബീര്‍, ഷാഹുല്‍ കപ്രാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!