Thodupuzha

വെടിവെപ്പ് കേസ് :പ്രതി 5 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് ജില്ലാ കോടതി

തൊടുപുഴ: മൂലമറ്റം എ കെ ജി കവലയിലുണ്ടായ വെടി വെപ്പ് കേസിലെ പ്രതിയായ മൂലമറ്റം മാവേലി പുത്തന്‍ പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടി(32)നെ എട്ടാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ജില്ലാ കോടതി ഉത്തരവായി.ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡി വൈ എസ് പി എ ജി ലാലിന്റെ നേതൃത്വത്തില്‍ മൂലമറ്റം എ കെ ജി കോളനിയ്ക്ക് സമീപമുള്ള പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. ഇവിടെ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന ഒരു എയര്‍ഗണ്‍, 10 തിരകള്‍ എന്നിവ കണ്ടെടുത്തു. എന്നാല്‍ പ്രതി വെടിയുയിര്‍ത്താന്‍ ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച്‌ അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഈ തോക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന പ്രചരണം തെറ്റാണെന്നും ഡിവൈ.എസ്.പി പറഞ്ഞു.

 

കരിങ്കുന്നം പ്ലാന്റേഷനില്‍ കൊല്ലപ്പണി ചെയ്തിരുന്ന ശശിയില്‍ നിന്നുമാണ് ഫിലിപ്പ് തോക്ക് വാങ്ങിയത്. ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. ഇയാള്‍ക്കെതിരെ തോക്കുമായി ബന്ധപ്പെട്ട് പാലാ സ്റ്റേഷനില്‍ കേസുണ്ട്. ശശിയുടെ വീട്ടില്‍ ഫിലിപ്പിനെ കൊണ്ടുപോയി തെളിവേടുപ്പ് നടത്തി.

 

ശശിയുടെ ഭാര്യ ഫിലിപ്പിനെ തിരിച്ചറിയുകയും ഫിലിപ്പ് നിരവധി തവണ ശശിയുടെ ആലയില്‍ ചെന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. കഴിഞ്ഞ 26നാണ് അറക്കുളം അശോക ക്കവലയില്‍ തട്ടുകടയില്‍ ഭക്ഷണത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായതും. ഇതേ തുടര്‍ന്നുണ്ടായ വെടി വെപ്പില്‍ ഇടുക്കി സ്വദേശി സനല്‍ബാബു കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രദീപ്കുമാര്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button
error: Content is protected !!