Thodupuzha

കട കുത്തിത്തുറന്ന് മോഷണം

 

 

 

 

മുട്ടം:- കട കുത്തിത്തുറന്ന് മോഷണം.തെക്കുംഭാഗം മലങ്കര ഗേറ്റിനു സമീപമുള്ള കല്ലുങ്കൽ ബാബുവിന്റെ പലചരക്കു കട തുറന്ന് 3500 രൂപയും,3000 രൂപയുടെ ബീഡി സിഗററ്റ് എന്നിവയും മോഷ്ടിച്ചു.ശനിയാഴ്ച രാത്രിയാണ് സംഭവം. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുട്ടം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.പോലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!