ChuttuvattomThodupuzha

എമർജിംഗ് ലീഡർ പുരസ്‌കാരം നേടിയ ശ്യാം പി. പ്രഭു പാണായിക്കലിന് വഴിലത്തലയിൽ സ്വീകരണം

തൊടുപുഴ: ലണ്ടനിൽ നിന്ന് വേൾഡ് കൺസൾട്ടിംഗ് ആന്റ് റിസേർച്ച് കോർപ്പറേഷൻ (ഡബ്ല്യു.സി.ആർ.സി) ഏർപ്പെടുത്തിയ മികച്ച എമർജിംഗ് ലീഡർ പുരസ്‌കാരം നേടിയ ശ്യാം പി. പ്രഭു പാണായിക്കലിന് നാളെ (വ്യാഴാഴ്ച) വഴിലത്തലയിൽ സ്വീകരണം നൽകും. 1876-ാം നമ്പർ ഗുരുധർമ്മ പ്രചരണസഭ വഴിത്തല യൂണിറ്റിന്റെയും വിവിധ സ്വയംസഹായ സംഘങ്ങളുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.

വൈകിട്ട് ആറിന് ഗുരുധർമ്മ പ്രചരണസഭ ഓഫീസിൽ (എസ്.എൻ.പി.എസ്.എച്ച്.ജി ഹാൾ) നടക്കുന്ന യോഗത്തിൽ ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് ശ്രീധരൻ പാലത്തിങ്കൽ അദ്ധ്യക്ഷനാകും. സ്വീകരണ യോഗത്തിൽ ശിവഗിരിമഠം സ്വാമി മഹാദേവാനന്ദ, ജി.ഡി.പി.എസ് സെക്ര. അഭിലാഷ്, രക്ഷാധികാരി പ്രഭാകരൻ പാണായിക്കൽ, സംഘം കോ- ഓർഡിനേറ്റർ എം.കെ. കേശവൻ എന്നിവർ പങ്കെടുക്കും. ദുബായ് ഓറിയോൺ ബിസിനസ് കൺസൾട്ടൻസി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്യാം പി. പ്രഭു നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ഹൈക്കോടതിയിലും തൊടുപുഴ കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടുമുണ്ട്.

Related Articles

Back to top button
error: Content is protected !!