IdukkiLocal Live

സിദ്ധ ഫാര്‍മസിസ്റ്റ് ഒഴിവ്

ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പള്ളിവാസല്‍ സിദ്ധ ഡിസ്പെന്‍സറിയില്‍ ഒഴിവുള്ള സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. കേരള സര്‍ക്കാര്‍ അംഗീകൃത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് പാസായ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 31 ന് രാവിലെ 11.30ന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആയൂര്‍വേദം) കാര്യാലയത്തില്‍ നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232318.

 

 

Related Articles

Back to top button
error: Content is protected !!