Thodupuzha

അവിവാഹിത, വിധവാ പെന്‍ഷന്‍: സാക്ഷ്യപത്രം ഹാജരാക്കണം

തൊടുപുഴ: നഗരസഭയില്‍ നിന്നും വിധവാ പെന്‍ഷന്‍/ 50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസില്‍ താഴെപ്രായമുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം/വിവാഹം കഴിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ 2023 ഡിസംബര്‍ 31-ന് മുമ്പായി നഗരസഭാ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. സാക്ഷ്യപത്രം ഹാജരാക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക തുടര്‍ന്ന് ലഭിക്കുന്നതല്ലായെന്ന് അറിയിക്കുന്നു.

 

Related Articles

Back to top button
error: Content is protected !!