Thodupuzha

സിസ്റ്റര്‍ ജെയിംസ് നിര്യാതയായി

മൂവാറ്റുപുഴ: എഫ്.സി.സി പള്ളിക്കാമുറി ഭവനാംഗമായ സിസ്റ്റര്‍ ജെയിംസ് (ഏലിക്കുട്ടി 93) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) ഫ്രാന്‍സിസ്‌കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍. പരേത വണ്ടമറ്റം ഇടവക പന്തയ്ക്കല്‍ പരേതരായ ആഗസ്തി – മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ അന്നമ്മ പൊട്ടനാനിക്കല്‍ (ഏഴല്ലൂര്‍), ത്രെസ്യാ തച്ചുകുന്നേല്‍ (ഏഴല്ലൂര്‍), വര്‍ഗീസ് (കൊച്ച്) പന്തയ്ക്കല്‍, മാമ്മി പൊട്ടനാനിക്കല്‍ (ഏഴല്ലൂര്‍), പൈലി (കുട്ടി) പന്തല്‍, മത്തായി പന്തയ്ക്കല്‍, ബ്രിജിറ്റ് കുന്നപ്പിള്ളില്‍ (കരിമണ്ണൂര്‍). പരേത കരിമണ്ണൂര്‍, നെയ്യശേരി, കോക്കമംഗലം(എറണാകുളം), പൈങ്ങോട്ടൂര്‍, തലയനാട്, തൊടുപുഴ, തെന്നത്തൂര്‍, വാഴപ്പിള്ളി, ഷാജപൂര്‍ (മിഷന്‍) പള്ളിക്കാമുറി, വെളിയേല്‍ച്ചാല്‍, വാഴവര, ശാന്തിനിലയം, ഇഞ്ചത്തൊട്ടി, ഇരട്ടയാര്‍, മാവടി, പനംകൂട്ടി, ഉടുമ്പന്നൂര്‍, കലൂര്‍ എന്നീ മഠങ്ങളില്‍ സുപ്പീരിയര്‍, അസി. സുപ്പീരിയര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!