Thodupuzha

പതിനാറുകാരൻ സുമനസുകളുടെ സഹായം തേടുന്നു

തൊടുപുഴ : തൊടുപുഴ നഗരസഭയിലെ 21-ാം വാർഡിൽ നേതാജി നഗറിൽ മാളിയേക്കൽ വീട്ടിലെ ലൂർദ്ദിന്റെയും കണ്ണമ്മാളിന്റെ മകനുമായ ചിന്നപദാസ് ഇപ്പോൾ ജീവത്തിന്റെ നൂൽപ്പാലത്തിലാണ്. ജനിച്ചപ്പോൾ മുതൽ ഒരു വൃക്ക മാത്രമായി ജീവിച്ച ചിന്നപ്പദാസ് എന്ന പ്ലസ് വൺ വിദ്യാർത്ഥി ഇപ്പോൾ ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സ തേടുകയാണ്. വൃക്ക രോഗത്തോടൊപ്പം കോവിഡ് ബാധിച്ചതോടെ അതിന്റെ അനന്തര ഫലങ്ങളായ ന്യുമോണിയയും കുട്ടിയുടെ വ്യക്കയെ ബാധിച്ചു. അച്ചന്റെ അനിയൻ നൽകിയ ഒറ്റ മുറി വീട്ടിൽ സഹോദരങ്ങൾക്കും മാതാപിതാകൾക്കൊപ്പം കഴിയുന്ന ചിന്നപ്പദാസിന്റെ വൃക്കകൾ ഏത് നിമിഷവും നിലയ്ക്കാം എന്ന സ്ഥിതിയിലാണ്. ആഴ്ചയിൽ മൂന്നു ദിവസവും ഡയാലിസിസ് നടത്തിയാണ് നിലവിൽ ജീവൻ മുന്നോട്ടു പോകുന്നത്. വൃക്കകൾ മാറ്റി വെയ്ക്കുക എന്നത് മാത്രമാണ് ഇതിനൊ പോംവഴി. എന്നാൽ സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഈ കുടുംബത്തിന് അത്രയും വലിയ ചെലവ് വഹിക്കാൻ കഴിയാത്ത അവസ്ഥയാണ് . തന്റെ ജീവൻ രക്ഷിക്കാൻ സുമനസുകളുടെ സഹായം തേടുകയാണ് ഈ 16 -കാരൻ.

 

👇🏻👇🏻👇🏻👇🏻👇🏻

Bank Account : SBI Karikkodu Branch

Account Number : 40420766105

IFSC code : SBIN0070886

Google pay / Phone pe : +91 7902681411

Related Articles

Back to top button
error: Content is protected !!