ChuttuvattomThodupuzha

തൊടുപുഴയില്‍ സ്മാര്‍ട്ട് അംഗന്‍വാടിയുടെ ഉദ്ഘാടനം നടത്തി

തൊടുപുഴ: നഗരസഭ 29-ാം വാര്‍ഡിന്റെ ചിരകാല സ്വപ്നമായ സ്മാര്‍ട്ട് അംഗന്‍വാടിയുടെ ഉദ്ഘാടനം നടന്നു.  തൊടുപുഴ നടുക്കണ്ടത്ത് നടന്ന  അംഗന്‍വാടി മന്ദിരം ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്  ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മെര്‍ളി രാജു സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജശേഖരന്‍, ബിന്ദു പത്മകുമാര്‍, കൗണ്‍സിലര്‍ സഫിയ ജബ്ബാര്‍, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ കെ.കെ തോമസ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍,  ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 27 ലക്ഷം രൂപ ചിലവഴിച്ചാണ് അംഗന്‍വാടി മന്ദിരം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button
error: Content is protected !!