ChuttuvattomThodupuzha

സ്മാർട്ട്‌ ഐ ക്യാമ്പ് തൊടുപുഴയിൽ സംഘടിപ്പിച്ചു

തൊടുപുഴ: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗൺണ്ടേഷനിലെ കുട്ടികൾക്കായി ജില്ലയിലെ ആദ്യത്തെ ‘സ്മാർട്ട്‌ ഐ’ ത്രിദിന ക്യാമ്പ് ആരംഭിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുസ്ഥിര വികസനത്തിനായുള്ള ജീവിത നൈപുണി വികസന പരിശീലനമാണ്‌ ക്യാമ്പിന്റെ ലക്ഷ്യം. ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ വി.ഐ അദ്ധ്യക്ഷത വഹിച്ച യോഗം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജയശീലൻ പോൾ ഉദ്ഘാടനം ചെയ്തു. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറിയായ ജോഷിയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർമാരായ ജോമറ്റ് ജോർജ്, കിരൺ കെ. പൗലോസ് എന്നിവരും ആശംസകൾ അറിയിച്ചു. ഒ.ആർ.സി സൈക്കോളജിസ്റ്റായ ജാക്വിലിൻ തങ്കച്ചൻ, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് പ്രിയങ്ക ജോയ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഒ.ആർ.സി പരിശീലകരായ ജിജി വർഗീസ്, ശരത് ടി.ആർ, റോസ്‌മി തോമസ്, ചിഞ്ചു വർക്കി എന്നിവർ ക്യാമ്പ് നയിച്ചു.

Related Articles

Back to top button
error: Content is protected !!