Thodupuzha

പരിഭ്രാന്തി പരത്തി ടയറിൽ നിന്ന് പുക

 

 

അറക്കുളം: വാഹനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. അറക്കുളം ഇൻറർമീഡിയറ്റിന് സമീപം ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവം. സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ പന്തലിനാവശ്യമായ സാധനങ്ങളുമായി വാഴത്തോപ്പിൽ നിന്ന് തിരുവനന്തപുരത്തിന് പോയ ലോറിയുടെ ടയറുകളിൽ നിന്നാണ് പുക ഉയർന്നത്. മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് സംഘം എത്തി പുക ഇല്ലാതാക്കി. നാല് ടയറുകളും പഞ്ചറായി.

കാഞ്ഞാർ എസ്.ഐ. ജിബിൻ തോമസും സംഘവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!