Idukki

എ. ടി. എം കൗണ്ടറില്‍നിന്ന് പാമ്പിനെ പിടികൂടി

ഇടുക്കി :കട്ടപ്പന ചേന്നാട്ടു മറ്റത്ത് യൂണിയന്‍ ബാങ്ക് എ റ്റി എം കൗണ്ടറില്‍ നിന്നും പാമ്പിനെ പിടികൂടി.
വിവരമറിഞ്ഞെത്തിയ പാമ്പുപിടുത്ത വിദഗ്ദ്ധന്‍ ഷുക്കൂര്‍ കട്ടപ്പനയാണ് വലിയ ചേര പാമ്പിനെ പിടികൂടിയത്.ചേന്നാട്ടു മറ്റം ജംഗ്ഷനിലെ എ.ടി. എമ്മില്‍ നിന്നും പണം എടുക്കാനെത്തിയവരാണ് പാമ്പിനെ കണ്ടത്. ഭയന്ന ഇവര്‍ ഫോറസ്റ്റുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് എത്തിയ ഷുക്കൂര്‍ എ.ടി.എം മെഷീനു പിറകില്‍ കിടന്നിരുന്ന പാമ്പിനെ പിടികൂടുകയായിരുന്നു. വലിപ്പമേറിയ ചേര പാമ്പായിരുന്നു അത്. പിടികൂടുന്നതിനിടെ ഷുക്കൂറിന്റെ മുഖത്ത് പാമ്പിന്റെ കടിയേറ്റു. എന്നാല്‍ ചേര പാമ്പിന് വിഷമില്ലെന്നും മറ്റു പ്രശ്‌നങ്ങളില്ലെന്നും ഷുക്കൂര്‍ പറഞ്ഞു.
എ ടി എം കൗണ്ടറുകളില്‍ കയറുന്നവര്‍ തിരികെ ഇറങ്ങുമ്ബോള്‍ ഡോര്‍ പൂര്‍ണ്ണമായി അടയ്ക്കാത്തതാണ് ഇഴജന്തുക്കള്‍ ഇതിനുള്ളില്‍ കയറാന്‍ കാരണമായി പറയുന്നത്. പിടികൂടിയ പാമ്പിനെ ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

 

Related Articles

Back to top button
error: Content is protected !!