ChuttuvattomThodupuzha

സ്‌നേഹ ഭവന നിര്‍മ്മാണം: സംഘാടക സമിതി രൂപീകരിച്ചു

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ ജില്ലയില്‍ പണിതു നല്‍കുന്ന രണ്ടു സ്‌നേഹ ഭവനങ്ങളില്‍ കോടിക്കുളം പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ആദ്യ ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചെറുതോട്ടിന്‍കരയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തൊടുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി.വി മത്തായി ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി. എസ് മഹേഷ് അധ്യക്ഷത വഹിച്ചു.കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി. വി സുരേഷ്ബാബു,എന്‍. ജി. ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി. എം ഹാജറ,ഇ. വി രാജന്‍, പോള്‍സണ്‍ മാത്യു,ഷേര്‍ലി ആന്റണി,ജയിന്‍ താഴാനിയില്‍,ജെസി ജോണി,ഷാജു ജോസഫ്,സാബു കേശവന്‍, ധര്‍മ്മരാജന്‍, റോബിന്‍സണ്‍ പി ജോസ്, ഷീമോള്‍, .ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!